ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു

ചെന്നൈ:എഐഎഡിഎംകെ വിമത നേതാവ് വി കെ ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ നടരാജന്റെ കരളും ഹൃദയവും മാറ്റിവെച്ചിരുന്നു.അനധികൃത സ്വത്തുകേസില്‍ ബംഗളൂരു ജയിലില്‍ തടവില്‍ കഴിയുന്ന ശശികല സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയേക്കുമെന്നാണു സൂചന.

RELATED STORIES

Share it
Top