ശരീഅത്ത് സംരക്ഷണത്തിന് സമസ്ത പ്രതിജ്ഞാബദ്ധം

തേഞ്ഞിപ്പലം: മുത്ത്വലാഖ്, വഖ്ഫ് ഭൂമി, സ്വവര്‍ഗരതി, വിവാഹേതര ലൈംഗികബന്ധം തുടങ്ങിയ വിഷയങ്ങളില്‍ വന്ന കോടതിവിധികളും സര്‍ക്കാര്‍ നിലപാടുകളും പുനപ്പരിശോധിക്കണമെന്നും മതവിശ്വാസങ്ങളെ കളങ്കപ്പെടുത്തുന്ന സമീപനങ്ങളില്‍ നിന്നു ബന്ധപ്പെട്ടവര്‍ മാറിനില്‍ക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങളെ നിര്‍മാര്‍ജനം ചെയ്യാനുള്ള ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കെതിരേ ഈ മാസം 13ന് കോഴിക്കോട് മുതലക്കുളത്ത് നടക്കുന്ന ശരീഅത്ത് സമ്മേളനം വിജയിപ്പിക്കാനും സി കെ എം സ്വാദിഖ് മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

RELATED STORIES

Share it
Top