ശരത് യാദവിന്റെ അനുയായികള്‍ക്ക് പുതിയ പാര്‍ട്ടി

ന്യൂഡല്‍ഹി: ജെഡിയു വിമത നേതാവ് ശരത് യാദവിന്റെ അനുയായികള്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടിക്ക് രൂപംനല്‍കി. ലോക്താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) എന്നാണു പുതിയ രാഷ്ട്രീയ സംഘടനയുടെ പേര്.
ഇതോടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു ഔപചാരികമായി പിളര്‍ന്നു.എല്‍ജെഡി ദേശീയ സെക്രട്ടറി സുശീലാ മൊറാല്‍ വാര്‍ത്താ സമ്മേളനത്തിലാണു പുതിയ സംഘടന രൂപീകരിച്ച വിവരമറിയിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ ശരത് യാദവും സന്നിഹിതനായിരുന്നു.
എന്നാല്‍ താന്‍ ജെഡിയു പ്രതിനിധിയാണെന്ന അവകാശവാദത്തില്‍ തീര്‍പ്പാവാത്ത സാഹചര്യത്തില്‍ പുതിയ പാര്‍ട്ടിയില്‍ അംഗമായിട്ടില്ലെന്നു യാദവ് അറിയിച്ചു. എല്‍ജെഡിക്ക് തന്റെ അനുഗ്രഹങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.പുതിയ പാ ര്‍ട്ടിയുടെ ദേശീയ സമ്മേളനം മെയ് 18നു നടക്കും. സമ്മേളനത്തില്‍ മാര്‍ഗദര്‍ശകന്‍ എന്ന നിലയില്‍ യാദവ് പങ്കെടുക്കുമെന്നു മൊറാല്‍ പറഞ്ഞു.

RELATED STORIES

Share it
Top