ശരത് പവാറിന്റെ രാഷ്ട്രീയം അപകടകരം: ശിവസേന

മുംബൈ: എന്‍സിപി നേതാവ് ശരത് പവാറിന്റെ രാഷ്ട്രീയം അത്യന്തം അപകടകരവും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതുമാണെന്ന് ശിവസേന. ഭീമ-കൊരേഗാവ് പ്രക്ഷോഭത്തില്‍ പോലിസ് വലയം ഭേദിച്ച ശരത് പവാറിന്റെ നടപടി ഒരു മുന്‍ മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും സേന കുറ്റപ്പെടുത്തി. സേനയുടെ മുഖപത്രമായ സാമ്‌നയിലാണ് ശരത് പവാറിനെ രൂക്ഷമായി വിമര്‍ശിച്ചത്. ജനുവരി 1ന് ഭീമ-കൊരേഗാവ് അക്രമസംഭവങ്ങളോടനുബന്ധിച്ച് അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പുരോഗമനവാദികളെ നക്‌സലൈറ്റുകള്‍ എന്നു മുദ്രകുത്തി പോലിസ് അറസ്റ്റ് ചെയ്യുകയാണെന്ന് പവാര്‍ ആരോപിച്ചിരുന്നു. പവാറിന്റെ ഇത്തരം ഇടപെടലുകള്‍ സംസ്ഥാനത്ത് അപകടകരമായ അവസ്ഥ സൃഷ്ടിക്കുമെന്നും ശിവസേന മുഖപത്രം പറഞ്ഞു.

RELATED STORIES

Share it
Top