ശരണബാല്യം: സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ശരണ ബാല്യം പദ്ധതി നിയമ പരിരക്ഷ ഉറപ്പുവരുത്തി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെകെ ശൈലജ ടീച്ചര്‍. സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ‘വയോമധുരം’ പദ്ധതിയുടെ സംസ്ഥാനല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൂന്ന് വര്‍ഷത്തിനകം വയോമന്ദിരങ്ങള്‍ ആധുനികവല്‍ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
ശരണ ബാല്യം പദ്ധതിയുടെ ആദ്യഘട്ടത്തിലുണ്ടായ നിയമപരമായ അപാകതകള്‍ പരിഹരിച്ച് മുന്നോട്ട് പോവാനാണ് സാമൂഹ്യനീതി വകുപ്പ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രാരംഭ പദ്ധതിയായതിനാല്‍ നിലവിലുണ്ടായ ഫണ്ടിന്റെ അപര്യാപ്തത ഉടന്‍ പരിഹരിക്കും. മൂന്ന് വര്‍ഷത്തിനകം തെരുവിലലയുന്ന ബാല്യം ഉണ്ടാകാത്ത സാഹചര്യമൊരുക്കുന്ന കര്‍മ പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 2016 നവംബര്‍ മാസത്തില്‍ പത്തനംതിട്ട ജില്ലയിലാണ് ഈ പദ്ധതി പൈലറ്റടിസ്ഥാനത്തില്‍ നടപ്പാക്കിയത്. 2017 ഡിസംബര്‍ മാസത്തില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം തുടങ്ങിയ നാലു ജില്ലകളില്‍ ഈ പദ്ധതി വ്യാപിപ്പിച്ചു. വനിതാശിശുവികസന വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പാക്കിയത്. ഒരു ജില്ലയില്‍ ആറു റെസ്—ക്യൂ ഓഫിസര്‍മാര്‍ വീതം നാലു ജില്ലകളിലായി 24 റെസ്—ക്യൂ ഓഫിസര്‍മാരാണുള്ളത്. ഈ പദ്ധതി പ്രകാരം 38 കുട്ടികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. രക്ഷപ്പെടുത്തിയ കുട്ടികളെ സംബന്ധിച്ചുള്ള നിയമ പ്രശ്—നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോവും. പോരായ്മകള്‍ പരിഹരിച്ചു കൊണ്ട് ശരണബാല്യം പദ്ധതി ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top