ശരണപ്പയുടെ കൊലപാതകം ചുരുളഴിഞ്ഞു; എട്ട് പേര്‍ കസ്റ്റഡിയില്‍

ബദിയടുക്ക: കര്‍ണാടക ഗദക്‌റോണ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ അരുണാക്ഷി സ്വദേശിയായ ദേവപ്പയുടെ മകന്‍ ശരണപ്പ(26)യെ താമസ സ്ഥലത്ത് വച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിന്റെ ചുരുളഴിയുന്നു.
കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള മൂന്നു പേരെയടക്കം എട്ടു പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ കൊലയാളികളെ അറസ്റ്റ് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ഡിസംബര്‍ 30നാണ് ശരണപ്പ കാട്ടുകുക്കെ പെര്‍ളത്തടുക്കയില്‍ കൊല്ലപ്പെട്ടത്.
താമസ സ്ഥലത്ത് വച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചുവെന്നാണ് കേസ്. അഴുകി തുടങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണം തലക്കടിയേറ്റാണെന്ന് വ്യക്തമായത്. എന്നാല്‍ കൊല്ലപ്പെട്ട ആളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ തുടക്കത്തില്‍ അന്വേഷണം മന്ദഗതിയിലായിരുന്നു.
വിദ്യാനഗര്‍ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് കാട്ടുകുക്കെയിലെ വെല്‍ഡിങ് ഷോപ്പിലേക്കെത്തിയ ശരണപ്പയാണെന്ന് വ്യക്തമായത്.

RELATED STORIES

Share it
Top