ശമ്പളം നിര്‍ബന്ധമായി പിടിച്ചെടുക്കുന്നത് പ്രതിഷേധാര്‍ഹം

പാലക്കാട്: സര്‍ക്കാര്‍ സംവിധാനങ്ങളിലെ ധൂര്‍ത്തും പാഴ്‌ചെലവുകളും ഒഴിവാക്കി മാതൃക കാണിക്കുന്നതിന് പകരം ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം രാഷ്ട്രീയ സമ്മര്‍ദത്തിലൂടെ നി ര്‍ബന്ധിതമായി പിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നിലപാടില്‍ സ്‌റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് കോണ്‍ഫെഡറേഷന്‍ (സെറ്റ്‌കോ) ജില്ലാ നേതൃയോഗം പ്രതിഷേധിച്ചു. മുഴുവന്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവരുടെ കഴിവിനൊത്ത തുക മാസം തോറുമുള്ള സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ അവസരമൊരുക്കണം. ഒരു മാസത്തെ ശമ്പളത്തില്‍ കുറഞ്ഞ ഒരു തുകയും സ്വീകരിക്കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് തിരുത്തണം. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ കൂടി ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ട്. അതിനായി സംവിധാനം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി ഇ എ സലാം ഉദ്ഘാടനം ചെയ്തു. സെറ്റ്‌കോ വൈസ് ചെയര്‍മാന്‍ എ മൊയ്തീന്‍ അധ്യക്ഷനായി. പ്രസ് ക്ലബ്ബ് സെക്രട്ടറി എന്‍ എ എം ജാഫര്‍, സെറ്റ്‌കോ ജില്ലാ കണ്‍വീനര്‍ പി മുഹമ്മദലി, കരീം പടുകുണ്ടില്‍, സൈതാലി കൊടുമുണ്ട, കെ ടി അബദുല്‍ ജലീല്‍ സംസാരിച്ചു.

RELATED STORIES

Share it
Top