ശബ്ദമലിനീകരണത്തിന് ഉദാഹരണം; പാഠപുസ്തകത്തില്‍ മുസ്‌ലിം പള്ളിന്യൂഡല്‍ഹി: ശബ്ദമലിനീകരണം വിശദീകരിക്കാന്‍ പാഠപുസ്തകത്തില്‍ മുസ്‌ലിം പള്ളിയുടെ ചിത്രം നല്‍കിയത് വിവാദമാകുന്നു. സിബിഎസ്ഇ/ഐസിഎസ്ഇ   സിലബസുകള്‍ക്കുള്ള  ആറാം ക്ലാസ് ശാസ്ത്രപാഠപുസ്തകത്തിലാണ് വിവാദ ചിത്രം. ഡല്‍ഹിയി ദരിയാഗഞ്ചിലെ സലീന പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകര്‍.ശബ്ദമലിനീകരണത്തിന്റെ വിവിധ ഉറവിടങ്ങള്‍ കാണിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിലാണ് മുസ്‌ലിം പള്ളിയുടെ ചിത്രം നല്‍കിയത്. വിമാനം,  തീവണ്ടി,  വാഹനങ്ങള്‍, മുസ്‌ലിം പള്ളികള്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്നും വരുന്ന ശബ്ദം സഹിക്കാനാവാതെ ഒരാള്‍ ക്ലേശിക്കുന്ന ആശയമാണ് ചിത്രീകരിച്ചിരിക്കുന്നത്.എസ് കെ ബാഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം വിദഗ്ധരായ അധ്യാപകരാണ് ഉള്ളടക്കം തയ്യാറാക്കിയതെന്നാണ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവം വാട്ട്‌സ്ആപ്പില്‍ പ്രചരിച്ചതോടെയാണ് വാര്‍ത്തയായത്. മുസ്‌ലിം ഭീതി ജനിപ്പിക്കുന്ന ഉള്ളടക്കം കണ്ടു ഞെട്ടിയ ഒരു രക്ഷിതാവാണ് വാട്ട്‌സ്ആപ്പില്‍ സംഭവം പങ്കുവച്ചത്.വിഷയം വിവാദമായതോടെ പോപുലര്‍ ഫ്രണ്ട് പ്രസാധകര്‍ക്കും എഡിറ്റര്‍ എസ് കെ ബാഷിനും എതിരേ പൂനെയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, പുസ്തകം വിതരണം ചെയ്യുന്നത് തങ്ങള്‍ നിര്‍ത്തിവച്ചതായി പബ്ലിഷര്‍ അറിയിച്ചു. ഇതാദ്യമായല്ല വര്‍ഗീയ ഉള്ളടക്കമുള്ള പുസ്തകങ്ങള്‍ വിവാദമാവുന്നത്. യേശുക്രിസ്തുവിനെ ചെകുത്താനായി ചിത്രീകരിക്കുന്ന പാഠപുസ്തകം ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു.

RELATED STORIES

Share it
Top