ശബരീനാഥന്‍ എംഎല്‍എ വിവാഹിതനാകുന്നു;വധു സബ്കലക്ടര്‍ ദിവ്യ എസ് അയ്യര്‍തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകന്‍ കെഎസ് ശബരീനാഥന്‍ എംഎല്‍എ വിവാഹിതനാകുന്നു. തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ് അയ്യരാണ് വധു. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിന് വഴിമാറുകായായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം തീരുമാനിച്ചത്. അടുത്തമാസം അവസാനം വിവാഹം നടത്താനാണ് ആലോചന.
വിവാഹക്കാര്യം ശബരീനാഥന്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ
സ്ഥിരീകരിച്ചത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
വിവാഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്‌നേഹം നിറഞ്ഞ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറയായി.ഇന്നത് സന്തോഷത്തോടെ അറിയിക്കുകയാണ്.

സബ് കളക്ടര്‍ ഉൃ.ദിവ്യ.എസ്. അയ്യരെ ഞാന്‍ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു വച്ചാണ്. തമ്മിലടുത്തപ്പോള്‍ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായി.

ഇരു കുടുംബങ്ങളുടെയും സ്‌നേഹാശിസുകളോടെ ദിവ്യ എനിക്ക് കൂട്ടായി എത്തുകയാണ്. എല്ലാവരുടെയും അനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കുന്നു...

ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം,ഒന്നു മിന്നിച്ചേക്കണെ.. !!

RELATED STORIES

Share it
Top