ശബരി പിടിബി സ്മാരക എച്ച്എസ് ഹൈടെക് കെട്ടിടം ഉദ്ഘാടനം

ചെര്‍പ്പുളശ്ശേരി: അറുപതു വര്‍ഷത്തിലെത്തിയ ശബരി പിടിബി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നിര്‍മിച്ച ഹൈ ടെക് കെട്ടിടം പി കെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീധരന്‍ അധ്യക്ഷനായി. സിനിമാ താരം സീമ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സ്‌കൂളിന്റെ ഡിജിറ്റലൈസ് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ചെര്‍പ്പുളശ്ശേരി മുനിസിപ്പല്‍ അധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി അരവിന്ദാക്ഷന്‍,  വൈസ് ചെയര്‍മാന്‍ കെകെഎ അസീസ്, പൂക്കോട്ട്കാവ് പഞ്ചായത്ത് പ്രസിഡന്റ്് കെ ജയദേവന്‍, തൃക്കടീരി പഞ്ചായത്ത് പ്രസിഡന്റ്് കെ കെ നാരായണന്‍കുട്ടി പങ്കെടുത്തു. സ്‌കോളര്‍ഷിപ്പ് വിതരണവും വിശിഷ്ടാതിഥികളെ ആദരിക്കലും ശബരി ചാരിറ്റബിള്‍ ട്രസ്റ്റി പി ശശികുമാറും നിര്‍വഹിച്ചു. ഗുരുവന്ദനം തുടങ്ങി മറ്റു വിവിധ പരിപാടികളും അരങ്ങേറി. രാത്രി കലാപരിപാടികളും അരങ്ങേറി.

RELATED STORIES

Share it
Top