ശബരിമല: ഹര്‍ത്താലിനെ പിന്തുണയ്ക്കും- എഎച്ച്പി

കൊച്ചി: ശബരിമല സംരക്ഷണ സമിതി പ്രഖ്യാപിച്ച 24 മണിക്കൂര്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്. ഇന്ന് അര്‍ധരാത്രി 12 മുതല്‍ 24 മണിക്കൂറാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്നു നവരാത്രി ആഘോഷം നടക്കുന്ന പ്രധാന ക്ഷേത്രങ്ങളെയും അവശ്യസേവനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനവ്യാപകമായി മുഖ്യമന്ത്രിയുടെ കോലം കത്തിക്കുമെന്ന് എഎച്ച്പി ദേശീയ ജനറല്‍ സെക്രട്ടറി പ്രതീഷ് വിശ്വനാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

RELATED STORIES

Share it
Top