ശബരിമല: ഹരജി പിന്‍വലിച്ചു

കൊച്ചി: ശബരിമലയിലേക്കു 41 ദിവസത്തെ വൃതശുദ്ധിയോടെ വരുന്നവരെ മാത്രം ജാതി, മത, ലിംഗ വിവേചനമില്ലാതെ കടത്തിവിടാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട ഇങ്ങനെയൊരു ഹരജി പരിഗണിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണു പിന്‍വലിച്ചത്. കേട്ടുകേള്‍വിയില്ലാത്ത ആവശ്യമാണു ഹരജിക്കാരനായ സാംബവ മഹാസഭ ജനറല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്തംഗവുമായ പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ശിവന്‍ കദളി ഉന്നയിക്കുന്നതെന്ന് കോടതി പറഞ്ഞു.

RELATED STORIES

Share it
Top