ശബരിമല: ഹരജികളെ ദേവസ്വം ബോര്‍ഡ് എതിര്‍ക്കില്ല

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റാമെന്ന സുപ്രിംകോടതി വിധിയിലെ പുനപ്പരിശോധനാ ഹരജികളെ ദേവസ്വം ബോര്‍ഡ് എതിര്‍ക്കില്ല. വിഷയത്തില്‍ കോടതിയില്‍ പ്രത്യേകിച്ചൊരു നിലപാട് ബോര്‍ഡിന്റേതായി സ്വീകരിക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ ധാരണ. വിധിക്കുശേഷം ശബരിമലയിലും വിശ്വാസിസമൂഹത്തിലും നിലനില്‍ക്കുന്ന ആശങ്കകളടക്കം ചൂണ്ടിക്കാട്ടി വിശദമായ റിപോര്‍ട്ട് നല്‍കാന്‍ നേരത്തേ ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍, റിപോര്‍ട്ട് നല്‍കുന്നതിനെ മുഖ്യമന്ത്രി പരസ്യമായി എതിര്‍ത്തതോടെ അതില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറി. ഇതോടെയാണ് പുനപ്പരിശോധനാ ഹരജി സുപ്രിംകോടതിയില്‍ പരിഗണനയ്ക്കു വരുമ്പോള്‍ എതിര്‍ക്കാത്ത സമീപനം സ്വീകരിക്കാമെന്ന് ബോര്‍ഡ് തീരുമാനിച്ചത്.

RELATED STORIES

Share it
Top