ശബരിമല: സ്ത്രീകളെത്തുമെന്ന് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഗൂഢാലോചന

തിരുവനന്തപുരം: സ്ത്രീകള്‍ ശബരിമലയിലെത്തുമെന്നു പ്രാധാന്യത്തോടെ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. ഇതിനു പിന്നില്‍ ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തകരാണ്. സര്‍ക്കാര്‍ തന്ത്രി കുടുംബവുമായി നടത്തുന്ന ചര്‍ച്ചയില്‍ വിശ്വാസമില്ലെന്നും നട തുറക്കുന്ന 18ന് ശബരിമലയില്‍ വിശ്വാസികള്‍ എന്ത് നിലപാട് സ്വീകരിച്ചാലും പിന്തുണയ്ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പന്തളത്തുനിന്നാണ് എന്‍ഡിഎയുടെ ശബരിമല സംരക്ഷണയാത്ര ആരംഭിച്ചത്. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, സുരേഷ് ഗോപി എംപി, ഒ രാജഗോപാല്‍ എംഎല്‍എ, പി സി തോമസ്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് എസ് സുരേഷ് പങ്കെടുത്തു.

RELATED STORIES

Share it
Top