ശബരിമല സമരം എന്തിനെന്ന് മനസ്സിലാവുന്നില്ല: ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ശബരിമല വിധിക്കെതിരേ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന സ്ത്രീകളുടെ സമരം എന്തിനു വേണ്ടിയാണെന്നു മനസ്സിലാവുന്നില്ലെന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. ശബരിമലയില്‍ പോവാമെന്നത് അവരുടെ അവകാശമാണ്. മതത്തില്‍ അവകാശങ്ങള്‍ എല്ലാവര്‍ക്കും ഒരേ പോലെയാണ്. ശബരിമലയില്‍ പോവാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. ആഗ്രഹം ഉള്ളവര്‍ക്ക് പോകാം. അല്ലാത്തവര്‍ക്കു പോവാതിരിക്കാം. ശബരിമല വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്ന ആവശ്യവും അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.
സ്ത്രീപ്രവേശനം അനുവദിക്കുന്ന ശബരിമല വിധി മറികടക്കാന്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യത്തെ എതിര്‍ക്കും. എന്നാല്‍ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും രേഖാ ശര്‍മ വ്യക്തമാക്കി.
അതേസമയം ശബരിമലയില്‍ വനഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നു നേരിട്ടു പരിശോധിച്ച് റിപോര്‍ട്ട് തയ്യാറാക്കാന്‍ ഡല്‍ഹിയില്‍ നടന്ന കേന്ദ്ര ഉന്നതാധികാര സമിതി തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി സുപ്രിംകോടതി നിയമിച്ച ഉന്നതാധികാര സമിതി ഈ മാസം 25നു ശബരിമല സന്ദര്‍ശിക്കും. മാസ്റ്റര്‍പ്ലാന്‍ ലംഘിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി സംസ്ഥാന ചീഫ് കണ്‍സര്‍വേറ്റര്‍ കണ്ടെത്തുകയും ഉന്നതാധികാര സമിതി—ക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top