ശബരിമല സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കും

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിംകോടതി വിധി അംഗീകരിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന വാദപ്രതിവാദങ്ങളില്‍ കോടതിയെടുത്ത തീരുമാനമാണ് ഇപ്പോള്‍ വന്നത്. ഈ തീരുമാനം അംഗീകരിച്ച് സര്‍ക്കാരുമായി ആലോചിച്ച് സ്ത്രീകളുടെ ശബരിമല സന്ദര്‍ശനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോടതിവിധി എന്താണോ അംഗീകരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സുപ്രിംകോടതി വിധി നിരാശാജനകമെന്നു തന്ത്രി രാജീവര് കണ്ഠരര് പ്രതികരിച്ചു. പൗരനെന്ന നിലയില്‍ വിധിയെ അംഗീകരിക്കുന്നു. മറ്റ് ആചാരങ്ങളില്‍ കാതലായ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top