ശബരിമല സംഘര്‍ഷം: 2825 പേര്‍ അറസ്റ്റില്‍; 495 കേസുകള്‍

തിരുവനന്തപുരം: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 2825 പേര്‍ അറസ്റ്റിലായി. 495 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ പകുതിയിലധികം പേര്‍ ജാമ്യം നേടി. ബാക്കിയുള്ളവര്‍ റിമാന്‍ഡിലാണ്. വാഹന ഗതാഗതം മുടക്കിയെന്ന വകുപ്പില്‍ നാമജപ ഘോഷയാത്രകളില്‍ പങ്കെടുത്ത സ്ത്രീകളെ അറസ്റ്റു ചെയ്തത് വലിയ വിവാദമായ പശ്ചാത്തലത്തില്‍ അക്രമങ്ങള്‍ നടത്തിയവരെ മാത്രം അറസ്റ്റു ചെയ്താല്‍ മതിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. നിരീക്ഷണ കാമറകളിലും മറ്റും ലഭിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ അറസ്റ്റു ചെയ്യാനായി ജില്ലാ പോലിസ് മേധാവികളുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

RELATED STORIES

Share it
Top