ശബരിമല വിധിയില്‍ പ്രതിഷേധിച്ചു; കാനഡയില്‍ സ്ഥാനാര്‍ഥിക്ക് അയോഗ്യത

ടൊറന്റോ: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരേ പ്രതിഷേധിച്ചതിനു കാനഡയില്‍ സ്ഥാനാര്‍ഥിയെ അയോഗ്യനാക്കി. ഇന്ത്യന്‍ വംശജനായ യാഷ് ശര്‍മയ്ക്കാണ് പ്രതിഷേധം വിനയായത്. അല്‍ബെര്‍ട്ട പാര്‍ട്ടിയാണ് യാഷ് ശര്‍മ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്.
തിരഞ്ഞെടുപ്പില്‍ എഡ്മാന്റണ്‍ എല്ലേഴ്‌സ പ്രവിശ്യയിലെ അല്‍ബര്‍ട്ടോ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു യാഷ് ശര്‍മ. ഇതിനിടെയാണ് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയെ എതിര്‍ത്ത് യാഷ് രംഗത്തുവന്നത്.
പാര്‍ട്ടി യോഗത്തില്‍ ഐകകണ്‌ഠ്യേനയാണ് യാഷിനെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു നീക്കാന്‍ തീരുമാനിച്ചതെന്നു പാര്‍ട്ടി നേതാവ് മന്‍ഡല്‍ അറിയിച്ചു.
എല്ലാവര്‍ക്കും തുല്യത, സ്വതന്ത്ര ജുഡീഷ്യറി തുടങ്ങിയവയാണ് പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങള്‍. യാഷിന്റെ നടപടി ഇതിനു വിരുദ്ധമാണെന്നു സ്റ്റീഫന്‍ മന്‍ഡല്‍ പറഞ്ഞു.
വിദേശത്തെ രാഷ്ട്രീയ വിഷയത്തില്‍ ഇടപെട്ടത് തെറ്റായിപ്പോയെന്നു യാഷ് ശര്‍മയും പ്രതികരിച്ചു. പ്രതികരണം പാര്‍ട്ടിയുടെ മൂല്യങ്ങള്‍ക്കനുസരിച്ചാണോ എന്നു ചിന്തിക്കണമായിരുന്നു. പ്രതികരണത്തില്‍ യാഷ് പാര്‍ട്ടിയോട് ക്ഷമാപണവും നടത്തി.

RELATED STORIES

Share it
Top