ശബരിമല: റിവ്യൂ ഹരജിയോട് യോജിപ്പ്- മുല്ലപ്പള്ളി

തിരുവനന്തപുരം: ശബരിമല വിധിക്കെതിരേ സര്‍ക്കാര്‍ പുനപ്പരിശോധനാ ഹരജി നല്‍കുന്നുവെന്നാണറിയുന്നതെന്നും അതിനോട് യോജിക്കുന്നതായും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ ഒരു രാത്രികൊണ്ട് മാറ്റാനാവില്ലെന്നും വിശ്വാസികള്‍ക്ക് വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രൂവറി ലൈസന്‍സ് വലിയ പാരിസ്ഥിതിക ആഘാതം കൂടി വരുത്തും. ബ്രൂവറി പോലുള്ള വ്യവസായം കേരളത്തിന് അനുയോജ്യമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

RELATED STORIES

Share it
Top