ശബരിമല: യുവതികളെ തടയുമെന്ന്

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതു തടയുമെന്ന് വിവിധ ഹൈന്ദവ സംഘടനകളുടെ കൂട്ടായ്മയായ സനാതന സംരക്ഷണസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളില്‍ ഭരണഘടനാസ്ഥാപനങ്ങള്‍ ഇടപെടുന്നതു ശരിയല്ല. ക്ഷേത്രത്തില്‍ വനിതകള്‍ പ്രവേശിച്ചാല്‍ അമ്മമാരുടെയും വിശ്വാസികളായ സ്ത്രീകളുടെയും നേതൃത്വത്തില്‍ തടയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജാതിമത-രാഷ്ട്രീയഭേദമെന്യേ സമാധാനപരമായി പ്രാര്‍ഥനാപരമായ പരിപാടികള്‍ സംഘടിപ്പിച്ച് പ്രതിരോധം സംഘടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു. ഈ മാസം 31ന് പന്തളം കൊട്ടാരത്തില്‍ സനാതന സംരക്ഷണ സമിതിയുടെ യോഗം ചേര്‍ന്ന് പ്രതിഷേധ പരിപാടികള്‍ ചര്‍ച്ചചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ശിവാനന്ദഗിരി സ്വാമി, ഡോ. എ ഹരിനാരായണന്‍, സുമേഷ് കുമാര്‍, രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top