ശബരിമല: മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണ് തനിക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും ശബരിമല തന്ത്രി കുടുംബാംഗമായ താന്‍ പൊതു പ്രവര്‍ത്തകനാണെന്നും രാഹുല്‍ ഈശ്വറിന്റെ ഹരജിയില്‍ പറയുന്നു. ശബരിമല ഭക്തരെ പിന്തുണച്ച് ഇപ്പോള്‍ നടക്കുന്ന ശബരിമല മൂവ്‌മെന്റില്‍ സജീവമാണ്. ഇതോടൊപ്പം വിവിധ പ്രാര്‍ഥനാ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ശബരിമലയിലാണ് ഇപ്പോഴുള്ളത്. ശബരിമല ഭക്തര്‍ക്കു വേണ്ടിയുള്ള പൊതുജന മുന്നേറ്റത്തെ തകര്‍ക്കാന്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി തന്നെ അറസ്റ്റ് ചെയ്യാനിടയുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നു.RELATED STORIES

Share it
Top