ശബരിമല: മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നാളെ

ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട ഇന്നു വൈകീട്ട് 5ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്നു ക്ഷേത്ര ശ്രീകോവില്‍ നട തുറന്നു ദീപം തെളിക്കും. തുലാം ഒന്നായ 18ന് രാവിലെ നട തുറന്നു നിര്‍മാല്യവും പതിവ് പൂജകളും നെയ്യഭിക്ഷേകവും ഗണപതി ഹോമവും നടക്കും. ഉഷപൂജയ്ക്കു ശേഷം ശബരിമലയിലെ മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും. ഒമ്പതു ശാന്തിമാരാണ് മേല്‍ശാന്തി നറുക്കെടുപ്പിനായി പട്ടികയില്‍ ഇടംനേടിയത്. ഒമ്പതു പേരാണ് മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഇരു മേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും. അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തിമാര്‍ നവംബര്‍ 16ന് എത്തും.

RELATED STORIES

Share it
Top