ശബരിമല: പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമം

തിരുവനന്തപുരം: തുലാമാസ പൂജയ്ക്ക് ശബരിമല തുറക്കാനിരിക്കേ സംഘര്‍ഷം ഉണ്ടാക്കാന്‍ നിശ്ചയിച്ച് ഉറപ്പിച്ച രീതിയിലാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രവര്‍ത്തിക്കുന്നതെന്നു കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രിംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തില്ലെന്നും വിധി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും പുനപ്പരിശോധനാ ഹരജിയില്‍ തീരുമാനമെടുക്കാന്‍ വൈകിപ്പിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാടും ഇതിനു തെളിവാണ്. എങ്ങനെയും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ച് ആചാര അനുഷ്ഠാനങ്ങളെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണോ ഇത്തരമൊരു നിലപാടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപിയും പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നു കൊടിക്കുന്നില്‍ ആരോപിച്ചു.

RELATED STORIES

Share it
Top