ശബരിമല: നിയമോപദേശം തേടാന്‍ ബോര്‍ഡ് തീരുമാനം

പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിയമോപദേശം തേടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. നേരത്തേ ബോര്‍ഡിനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി വാദം ഏറ്റെടുക്കില്ല. പുതിയ അഭിഭാഷകനെ കണ്ടെത്താന്‍ ബോര്‍ഡ് ശ്രമം തുടങ്ങി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്നലെ ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം പരിഗണിച്ചിരുന്നില്ല. സുപ്രിംകോടതി പുനപ്പരിശോധനാ ഹരജികള്‍ പരിഗണിക്കുന്നത് നവംബര്‍ 13ലേക്ക് മാറ്റിയ സാഹചര്യത്തില്‍ വിഷയം അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്നാണ് ബോര്‍ഡിന്റെ തീരുമാനം. സുപ്രിംകോടതിയില്‍ ആവശ്യപ്പെടുമ്പോള്‍ റിപോര്‍ട്ട് നല്‍കിയാല്‍ മതിയെന്ന വിലയിരുത്തലാണ് ബോര്‍ഡിനുള്ളത്. റിപോര്‍ട്ട് സമര്‍പ്പിക്കുന്നതു സംബന്ധിച്ച് സുപ്രിംകോടതി അഭിഭാഷകരുമായി ആശയവിനിമയം തുടരുമെന്ന് ബോര്‍ഡ് അറിയിച്ചു.

RELATED STORIES

Share it
Top