ശബരിമല നട തുറന്നുശബരിമല: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്നു. തുടര്‍ന്ന് ശ്രീകോവിലിനുള്ളില്‍ ദീപം തെളിച്ചു. ഇന്ന് രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍ ആരംഭിക്കും. ചടങ്ങുകള്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും കാര്‍മികത്വം നല്‍കും. പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി നട അടയ്ക്കും. എണ്ണത്തോണിയില്‍ നിന്നും എടുത്ത് പമ്പയില്‍ സൂക്ഷിച്ചിരിക്കുന്ന കൊടിമരം 22ന് ശബരിമല സന്നിധാനത്തേക്ക് കൊണ്ടു പോവും. 2000 പേരടങ്ങുന്ന സംഘമാണ് പമ്പയില്‍ നിന്നും കൊടിമരം കൈമാറി സന്നിധാനത്തിലെത്തിക്കുന്നത്. നിലം തൊടാതെയാണ് കൊടിമരം സന്നിധാനത്തിലെത്തിക്കുക, നീലിമല, അപ്പാച്ചിമേട് വഴിയാണ് കൊടിമരം  കൊണ്ടു പോവുക. കൊടിമരം പൊതിയുന്നതിനുള്ള ചെമ്പു പറകളില്‍ സ്വര്‍ണ പാളികള്‍ ഘടിപ്പിച്ചു വരികയാണ്. പമ്പയിലാണ് ഈ ജോലികള്‍ നടക്കുന്നത്.

RELATED STORIES

Share it
Top