ശബരിമല തീര്‍ത്ഥാടകര്‍ക്ക് അല്‍ഖൈറിന്റെ ഇളനീര്‍ മധുരം

ചാവക്കാട്: ഖത്തറില്‍ ദേശീയദിനം ആചരിക്കുമ്പോള്‍ ചാവക്കാട്ട്് മതസൗഹാര്‍ദത്തിന്റെ ഇളനീര്‍ മധുരം. ഖത്തര്‍ പ്രവാസി കൂട്ടായ്മയായ ഖത്തര്‍ അല്‍ഖൈര്‍ ചാരിറ്റിയാണ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇളനീരും സംഭാരവും വെള്ളവും നല്‍കി ഖത്തര്‍ ദേശീയദിനം ആഘോഷിച്ചത്. ചാവക്കാട് ബസ്സ്റ്റാന്റ് പരിസരത്ത് പ്രത്യേക തയ്യാറാക്കിയ പന്തലില്‍ ഇളനീരും സംഭാരവും കുടിക്കാനെത്തിയത് ആയിരക്കണക്കിന് അയ്യപ്പഭക്തര്‍. ശബരിമലയിലേക്ക് പോയിരുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ ചാവക്കാട് പോലിസിന്റെയും ടോട്ടല്‍ കെയര്‍ ആംബുസന്‍സ് പ്രവര്‍ത്തകരുടേയും സഹയത്തോടെ നിര്‍ത്തയാണ് ഇളനീരും സംഭാരവും ശുദ്ധജലവും നല്‍കിയത്. ആയിരക്കണക്കിന് ഇളനീര്‍ വിതരണം ചെയ്തു. ബഷീര്‍ തെന്‍കാലി, ഇസ്മായില്‍ തെന്‍കാലി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഖത്തര്‍ പാരിസ് ഫുഡ് ഇന്റര്‍നാഷനലിന്റെയും ജിജിയുടെ ഉടമസ്ഥതയിലുള്ള ജിജി ഗാരേജിന്റെയും സഹകരണത്തോടേയാണ് പരിപാടി സംഘടിപ്പിച്ചത്. ചാവക്കാട് സിഐ കെ ജി സുരേഷ് ഉദ്ഘാടനം ചെയ്തു. അല്‍ഖൈര്‍ ചാരിറ്റി പ്രസിഡന്റ് മാലിക്ക് അലി കാക്കശേരി, സെക്രട്ടറി സി എം ഷമീര്‍, ഫാത്തിമ്മ കുഞ്ഞുമുഹമ്മദ്, റംല പള്ളത്ത്, ആര്‍ എം ഫൈസല്‍, സലീം തൊട്ടാപ്പ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top