ശബരിമല: ചില രാഷ്ട്രീയപ്പാര്‍ട്ടികളുടെ ശ്രമം കലാപം- പുകസ

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയെ കക്ഷിരാഷ്ട്രീയമായി ഉപയോഗിച്ചു രാജ്യത്ത് കലാപമുണ്ടാക്കാനുള്ള പരിശ്രമം ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ തെരുവില്‍ നടത്തുന്നതായി പുരോഗമന കലാസാഹിത്യ സംഘം. അലംഘനീയം എന്ന് കരുതപ്പെടുന്ന ആചാരങ്ങള്‍ നിയമംമൂലം തടസ്സപ്പെടുമ്പോള്‍ സമൂഹത്തില്‍ അങ്കലാപ്പുണ്ടാവുക സ്വാഭാവികമാണ്. നീണ്ടകാലത്തെ നിയമനടപടികള്‍ക്ക് ഒടുവിലാണ് ശബരിമല ക്ഷേത്രത്തില്‍ ഭക്തരായ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ആരാധന നടത്താന്‍ അനുവാദം ലഭിച്ചിരിക്കുന്നത്. സുപ്രിംകോടതി വിധി കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിന്റെ സുപ്രധാനമായ ഘട്ടത്തെ സൂചിപ്പിക്കുന്നു.
സഞ്ചാരസ്വാതന്ത്ര്യം പോലെത്തന്നെ ആരാധനാ സ്വാതന്ത്ര്യവും മനുഷ്യന് പരമപ്രധാനമാണെന്നും പുകസ അഭിപ്രായപ്പെട്ടു.
ശബരിമല സ്ത്രീ പ്രവേശനവും സുപ്രിംകോടതി വിധിയും എന്ന വിഷയത്തില്‍ സംസ്ഥാനത്തുടനീളം സംവാദ സദസ്സുകള്‍ നടത്താന്‍ സംഘം തീരുമാനിച്ചു. സംസ്ഥാനതല പരിപാടി 18ന് വൈകീട്ട് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ ചേരുന്ന സാംസ്‌കാരിക സദസ്സില്‍ സ്വാമി സന്ദീപാനന്ദഗിരി ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top