ശബരിമല ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം

പന്തളം: ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്നു വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം. അതേസമയം, സുപ്രിംകോടതി വിധിക്കെതിരേ നടത്തുന്ന ഭക്തജനങ്ങളുടെ നാമജപ ഘോഷയാത്രയുമായി മുന്നോട്ടുപോവും. ഈ വര്‍ഷം ശബരിമലയില്‍ വേണ്ട ഒരുക്കങ്ങളെക്കുറിച്ച് ആലോചിക്കാനാണ് ക്ഷണിച്ചിരിക്കുന്നതെന്നാണ് ദേവസ്വം അറിയിപ്പ്.ചര്‍ച്ചയില്‍ തന്ത്രിമാരായ കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര്, കണ്ഠരര് മഹേഷ് മോഹനര്, പന്തളം കൊട്ടാരം, അയ്യപ്പസേവാ സമാജം എന്നിവരെയാണ് ക്ഷണിച്ചിരിക്കുന്നത്. കൊട്ടാരം എടുത്ത തീരുമാനങ്ങള്‍ക്ക് അനുകൂല നിലപാട് ബോര്‍ഡ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഭരണഘടനാ അവകാശങ്ങള്‍ ആചാരപരമായി സംരക്ഷിക്കാനും സുപ്രിംകോടതി വിധിയിലെ ഹിന്ദുവിരുദ്ധ പരാമര്‍ശം ഒഴിവാക്കി ആചാരം സംരക്ഷിക്കാനുമുള്ള തീരുമാനത്തില്‍ ദേവസ്വം ബോര്‍ഡ് മുന്നോട്ടുപോവുമെന്നാണ് ആഗ്രഹിക്കുന്നതെന്നും കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി പി എന്‍ നാരായണ വര്‍മ പറഞ്ഞു.

RELATED STORIES

Share it
Top