ശബരിമല: കുറ്റവാളികളെ പിടിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഘര്‍ഷത്തിലെ കുറ്റവാളികളെ പിടികൂടണമെന്ന് ഹൈക്കോടതി. ഭക്തര്‍ക്കു പുറമെ മറ്റാരെങ്കിലും സംഘര്‍ഷപ്രദേശത്ത് ഉണ്ടായിരുന്നോ എന്ന് അറിയേണ്ടതുണ്ട്. ഗാലറിക്കു വേണ്ടി കളിക്കരുത്. സര്‍ക്കാര്‍ തെറ്റായ നടപടികള്‍ സ്വീകരിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും കോടതി പറഞ്ഞു. ചാനല്‍ദൃശ്യങ്ങളും ഫോട്ടോകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. കുറ്റവാളികളായ ഒരാള്‍ പോലും രക്ഷപ്പെടില്ലെന്നും സ്റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കി.
സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച് നിലയ്ക്കലില്‍ നടത്തിയ നാമജപയജ്ഞത്തില്‍ പങ്കെടുത്ത ഭക്തര്‍ ഉള്‍പ്പെടെയുള്ളവരെ പോലിസ് ഭീഷണിപ്പെടുത്തുകയാണെന്നും ജാമ്യമില്ലാ വകുപ്പു ചുമത്തി അകത്താക്കുകയാണെന്നും ആരോപിച്ച് ശബരിമല ആചാര സംരക്ഷണ സമിതി സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി, കേസ് തിങ്കളാഴ്ചത്തേക്കു മാറ്റി.

RELATED STORIES

Share it
Top