ശബരിമല, കുമ്പസാരം: എം സി ജോസഫൈനെതിരേ സൈബര്‍ ആക്രമണം


കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരേ സംഘ്പരിവാര്‍ അനുഭാവികളുടെ സൈബര്‍ ആക്രമണം. ശബരിമല , കുമ്പസാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടത്തിയ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍.
ഇന്നലെ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ ചില പരാമര്‍ശങ്ങളെ തുടര്‍ന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപം. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച് ആശയസംവാദം ഉയര്‍ന്നു വരണമെന്നും പുതിയ അഭിപ്രായങ്ങള്‍ ഉണ്ടാകട്ടെ എന്നുമായിരുന്നു വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞത്. കുമ്പസാരം സംബന്ധിച്ചും ജോസഫൈന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ വാക്കുകള്‍ വളച്ചൊടിച്ച് ഒരു ചാനലിന്റെ ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കി. ഇതിന് പിന്നാലെയാണ് ജോസഫൈനെ വ്യക്തിപരമായി അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ അധിക്ഷേപം തുടങ്ങിയത്. ജോസഫൈന്റ കുടുംബാംഗങ്ങളെ അപമാനിക്കുന്ന പരാമര്‍ശങ്ങളും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള കമന്റുകളുമാണ് ഭൂരിഭാഗവും.

RELATED STORIES

Share it
Top