ശബരിമല കലാപഭൂമിയാക്കാനുള്ള തന്ത്രം പൊതുസമൂഹം തിരിച്ചറിയണമെന്ന്

മലപ്പുറം: മതേതരത്വത്തിന്റെ മകുടോദാഹരണമായ ശബരിമലയെ സുപ്രീം കോടതിയുടെ വിധിയുടെ പേരില്‍ കലാപഭൂമിയാക്കാനുള്ള ബിജെപിയുടെയും സിപിഎംന്റെയും ഗൂഢതന്ത്രങ്ങള്‍ പൊതുസമൂഹം തിരിച്ചറിയേണ്ടതാണ്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിയും സിപിഎമ്മും പരസ്പരം ചക്കളത്തിപ്പോരാട്ടം നടത്താതെ വിശ്വാസികളുടെ മനസ്സിനേറ്റ മുറിവുകള്‍ ഉണക്കാന്‍ വേണ്ടാ നിയമനിര്‍മാണത്തിന് തയ്യാറാവേണ്ടതാണെന്നും ഫോര്‍വേഡ് ബ്ലോക്ക്— സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി റാം മോഹന്‍ അഭിപ്രായപ്പെട്ടു.
പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസ്—നു മുന്നോടിയായുള്ള മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ അഡ്വ: ടി മനോജ്—കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ പി അനസ്, ഇ ജോഷി ജോര്‍ജ്, മനോജ്— ശങ്കരനല്ലൂര്‍, കായക്കല്‍ അഷറഫ്, കെ അബ്ദുസമദ്, ടി പി രാഹുല്‍,ശ്രീരാഗ് നിലമ്പൂര്‍, സഹ ലുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ജില്ലാ കമ്മിറ്റി സെക്രട്ടറിയായി കെ പി അനസിനെയും സെക്രട്ടറിയേറ്റ് മെംബര്‍മാരായി കെ അബ്ദുസമദ് അരീക്കോട്, മുഹമ്മദ് സിബില്‍ വലമ്പൂര്‍, അബ്ദുറഹൂഫ് പനക്കന്‍, ഗിരീഷ് കുമാര്‍ അത്താണിക്കല്‍ എന്നിവരെയും തെരഞ്ഞെടുത്തു.

RELATED STORIES

Share it
Top