ശബരിമല ഇന്റര്‍വ്യൂ ബോര്‍ഡ് കണ്ഠരര് മോഹനരരെ ഒഴിവാക്കി സമര്‍പ്പിച്ച പാനല്‍ ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി: ശബരിമല മേല്‍ശാന്തി നിയമനത്തിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ തന്ത്രി കുടുംബത്തില്‍ നിന്ന് കണ്ഠരര് മോഹനരരെ ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച പാനല്‍ ഹൈക്കോടതി അംഗീകരിച്ചു.
കണ്ഠരര് രാജീവരര്, മഹേഷ് മോഹനരരുമാണ് തന്ത്രി കുടുംബത്തില്‍ നിന്നു പാനലില്‍ ഉള്ളത്. എന്നാല്‍, തന്നേക്കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കണ്ഠരര് മോഹനരര് എത്തിയതോടെയാണ് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയുടെ അനുമതി തേടിയത്. നിലവിലുള്ള പാനലിനു തന്നെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ തുടരാമെന്നു വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് കണ്ഠരര് മോഹനരരുടെ മകനായ മഹേഷ് മോഹനരര് ഹാജരായില്ലെങ്കില്‍ തന്ത്രി കുടുംബത്തില്‍ നിന്നു ഹാജരാവുന്ന രാജീവരര് നല്‍കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നിയമന നടപടികള്‍ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top