'ശബരിമലയ്ക്ക് അധികസഹായം: പ്രചാരണത്തിന് അടിസ്ഥാനമില്ല'

കോട്ടയം: ശബരിമലയ്ക്ക് അധികമായി സര്‍ക്കാര്‍ സഹായം ലഭിക്കുന്നുവെന്ന പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമല വികസനത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിന് വര്‍ഷങ്ങളായി സര്‍ക്കാരുകള്‍ നിശ്ചിത തുക മാസ്റ്റര്‍പ്ലാന്‍ ഹൈപവര്‍ കമ്മിറ്റിക്ക് നല്‍കുന്നുണ്ട്. അതല്ലാതെ ക്ഷേത്രങ്ങള്‍ക്ക് ഗ്രാന്റായി ഒന്നുംതന്നെ നല്‍കുന്നില്ല. മറിച്ചുള്ള പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നും എന്‍എസ്എസ് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ശബരിമല മാസ്റ്റര്‍ പ്ലാനിനായി നിശ്ചിത തുക നല്‍കുന്നതുകൊണ്ട് സര്‍ക്കാരിന് യാതൊരു നഷ്ടവുമില്ലെന്നും എന്‍എസ്എസ് കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top