ശബരിമലയെ തകര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നു: മുരളീധര്‍ റാവു

തിരുവനന്തപുരം: സുപ്രിംകോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ പിണറായി സര്‍ക്കാരും സിപിഎമ്മുമാണ്. എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയെ തകര്‍ക്കാനാണ് വര്‍ഷങ്ങളായി സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. 24 മണിക്കൂറിനകം പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചില്ലെങ്കില്‍ എന്‍ഡിഎ പുതിയ സമരങ്ങളുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top