'ശബരിമലയെ കലാപഭൂമിയാക്കി മുഖ്യമന്ത്രി വിനോദയാത്ര നടത്തുന്നു'

തിരുവനന്തപുരം: റോമ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരിഹാസം. ശബരിമലയില്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഇതിനിടയിലാണ് മുഖ്യമന്ത്രി ഗള്‍ഫ് രാജ്യങ്ങളില്‍ വിനോദയാത്ര നടത്തുന്നത്. തികച്ചും അസമയത്താണ് അദ്ദേഹത്തിന്റെ ഗള്‍ഫ് പര്യടനം.
ശബരിമലയെ മറ്റൊരു അയോധ്യയാക്കാനാണ് സംഘപരിവാര ശക്തികള്‍ ശ്രമിക്കുന്നതെന്ന യാഥാര്‍ഥ്യവും നാം തിരിച്ചറിയണം. ഇനിയും പിടിവാശി വെടിഞ്ഞ് സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കണം. അല്ലെങ്കില്‍ സംഭവിക്കാന്‍ പോവുന്നത് ദുരന്തം തന്നെയായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

RELATED STORIES

Share it
Top