ശബരിമലയുടെ ഉടമസ്ഥത ജനങ്ങള്‍ക്ക്: സ്പീക്കര്‍

പൊന്നാനി: ശബരിമലയുടെ ഉടമാവകാശം ജനങ്ങള്‍ക്കെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കോടതിവിധി തെറ്റാണെങ്കില്‍ സുപ്രിംകോടതിയെ ദൈവം ശിക്ഷിക്കുമെന്നും സ്പീക്കര്‍. രാജാവും രാജഭരണവുമെല്ലാം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ പോയവയാണ്. ചവറ്റുകുട്ടയില്‍ പോയ പൂര്‍വകാല സംഗതിയെക്കുറിച്ച് ഇന്ന് അഭിരമിക്കുന്നത് ശരിയല്ല. മഹാഭാരതത്തെയും രാമായണത്തെയും അംഗീകരിക്കുന്നുവെങ്കില്‍ അതിലെ സംവാദത്തെയും അംഗീകരിക്കണം. ഭാരതീയ സംസ്‌കാരത്തിന്റെ പുറത്ത് സംഘര്‍ഷമുണ്ടാക്കുന്നത് ശരിയല്ല. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ കേരളത്തിനെന്നതുപോലെ കേന്ദ്രത്തിനും ബാധ്യതയുണ്ട്. സര്‍ക്കാരിന് വിശ്വാസികളുടെ താല്‍പര്യവും അഭിപ്രായവും മാനിക്കാനും സംരക്ഷിക്കാനും ഉത്തരവാദിത്തമുള്ളതുപോലെ കോടതി വിധി മാനിക്കാനും ബാധ്യതയുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.

RELATED STORIES

Share it
Top