ശബരിമലയുടെ അവകാശം സര്‍ക്കാരിന്: മലയരയ മഹാസഭ

കോട്ടയം: ശബരിമല വിവാദത്തില്‍ പന്തളം കൊട്ടാരത്തെ തള്ളി മല അരയവിഭാഗം. ശബരിമലയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിന് തന്നെയാണ്. ജനാധിപത്യകാലത്ത് ജനാധിപത്യത്തെ അംഗീകരിക്കണമെന്നും മലയരയ മഹാസഭ സംസ്ഥാന സെക്രട്ടറി പി കെ സജീവ് വ്യക്തമാക്കി. ശബരിമലയുടെ അവകാശം സര്‍ക്കാരിനല്ലെന്ന പന്തളം കൊട്ടാരത്തിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട അവകാശം മലയരയ വിഭാഗത്തിന് തന്നെയാണ്. അതിനുള്ള അവകാശം ഉടന്‍ ലഭിക്കുമെന്നാണ് വിശ്വാസം. നിലവില്‍ കവനന്റുകള്‍ ഉയര്‍ത്തിക്കാട്ടി പന്തളം കൊട്ടാരമടക്കം നടത്തുന്ന നീക്കങ്ങള്‍ ശരിയല്ല. അത് നിയമപരമായി നിലനില്‍ക്കില്ല. ജനാധിപത്യത്തെ അംഗീകരിക്കാന്‍ പന്തളം കൊട്ടാരം തയ്യാറാവണം. സുപ്രിംകോടതി വിധി അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top