ശബരിമലയില്‍ താല്‍ക്കാലിക വിരി സംവിധാനം

പത്തനംതിട്ട: പ്രളയത്തില്‍ തകര്‍ന്ന രാമമൂര്‍ത്തി മണ്ഡപത്തിന്റെ ഭാഗം മണലിട്ട് നിരത്തി ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ താല്‍ക്കാലിക വിരി സംവിധാനം ഒരുക്കുമെന്ന് പത്തനംതിട്ട കലക്ടറേറ്റില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തില്‍ ദേവസ്വംബോര്‍ഡ് അധികൃതര്‍ അറിയിച്ചു. സന്നിധാനത്ത് ഞുണങ്ങാറിന് കുറുകെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കുള്ള പാലം അപകടാവസ്ഥയിലായതിനാല്‍ ഇതിന്റെ അറ്റകുറ്റപ്പണികള്‍ ദേവസ്വംബോര്‍ഡ് ഏറ്റെടുത്ത് പൂര്‍ത്തിയാക്കും. നിലയ്ക്കലിനെ ബേസ് ക്യാംപാക്കി നിലനിര്‍ത്തിയുള്ള തീര്‍ത്ഥാടനമാവും ഇക്കുറി ഉണ്ടാവുക.
തര്‍ക്കം; ഒരാള്‍ക്ക് വെട്ടേറ്റു
പുതുക്കാട്: വട്ടണാത്ര പൂക്കോട് പാടശേഖരത്ത് വെള്ളം തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. കൈപ്പിള്ളി രാമന്‍കുട്ടി മേനോനാണു വെട്ടേറ്റത്. സംഭവത്തില്‍ പൊഴലിപറമ്പില്‍ ജോസിനെ വരന്തരപ്പിള്ളി പോലിസ് കസ്റ്റഡിയിലെടുത്തു. തലയിലും കഴുത്തിലും കൈകളിലും വെട്ടേറ്റ രാമന്‍കുട്ടി മേനോനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top