ശബരിമലയില്‍ എത്തിയ യുവതി മുന്‍കൂര്‍ ജാമ്യം തേടി

കൊച്ചി: മതവിദ്വേഷം ജനിപ്പിക്കുന്ന പ്രവൃത്തി നടത്തിയെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി, ശബരിമലയിലെത്തിയ യുവതിയായ ബിഎസ്എന്‍എല്‍ ജീവനക്കാരി രഹ്‌ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചു. സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് അധികൃതരുടെ മുന്‍കൂര്‍ അനുമതി തേടി ശബരിമല സന്ദര്‍ശനം നടത്തിയ തനിക്കെതിരേ പത്തനംതിട്ട പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
യുവതികള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രിംകോടതി ഉത്തരവ് വന്നതു മുതല്‍ വ്രതം നോറ്റ് ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചയാളാണ് താനെന്ന് ഹരജിയില്‍ രഹ്‌ന പറയുന്നു. തന്റെ ക്വാര്‍ട്ടേഴ്‌സ് ചിലര്‍ അടിച്ചു തകര്‍ത്ത സംഭവമുണ്ടായി. വിഷയത്തിലെ ഇരയായ തന്നെ കുറ്റവാളിയാക്കി കേസെടുത്തിരിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു.

RELATED STORIES

Share it
Top