ശബരിമലയിലെ സ്ത്രീപ്രവേശനം: 30ന് ഹര്‍ത്താല്‍

തൃശൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ഈ മാസം 30നു സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുമെന്ന് അയ്യപ്പ ധര്‍മസേന, വിശാല വിശ്വകര്‍മ ഐക്യവേദി, ശ്രീരാമസേന, ഹനുമാന്‍സേന തുടങ്ങിയ ഹിന്ദുത്വ സംഘടനകള്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല ആചാരാനുഷ്ഠാനം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹൈന്ദവ വിശ്വാസ വിരുദ്ധ നിലപാട് തിരുത്തുക, ശബരിമല ആചാരാനുഷ്ഠാന സംരക്ഷണ ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു ശബരിമല ദേവത അവകാശം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണു ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും കുട്ടനാടിനെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top