ശബരിമലയിലെ ലെയ്‌സണ്‍ ഓഫിസറുടെ നിയമനം റദ്ദാക്കി

പത്തനംതിട്ട: ശബരിമലയിലെ ലെയ്‌സണ്‍ ഓഫിസറായി നിയമിച്ച വി കെ രാജഗോപാലിന്റെ നിയമനം റദ്ദ് ചെയ്തതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. പതിനായിരം രൂപ ഓണറേറിയത്തിലായിരുന്നു വി കെ രാജഗോപാലിനെ ശബരിമല ലെയ്‌സണ്‍ ഓഫിസറായി നിയമിച്ചത്.എന്നാല്‍ ലെയ്‌സണ്‍ ഓഫിസറുടെ നിയമനം അനാവശ്യമാണെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് നിയമനം റദ്ദ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എ പത്മകുമാര്‍ അറിയിച്ചു.അയ്യപ്പ സേവാ സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു വി കെ രാജഗോപാല്‍. നിയമനം റദ്ദ് ചെയ്ത കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.

RELATED STORIES

Share it
Top