ശബരിമലയിലെ ബ്രാഹ്മണവല്‍ക്കരണം തടയണമെന്ന് ആം ആദ്മികോട്ടയം: ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി ഇനി തെളിക്കുന്നത് ക്ഷേത്രതന്ത്രി ആയിരിക്കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രഖ്യാപനം കേരളത്തിലെ ജനങ്ങളുടെ സാമൂഹികബോധത്തോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് ആം ആദ്മി പാര്‍ട്ടി കേരള ഘടകം കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. അനേകനൂറ്റാണ്ടുകളായി ആദിവാസിസമൂഹങ്ങളാണ് ഈ കര്‍മം നിര്‍വഹിച്ചുവന്നിരുന്നതെന്നാണ് നാം വിശ്വസിക്കുന്നത്. ഇത് അവരുടെ അവകാശമാണ്. അതിനെ ഇപ്പോള്‍ പൂര്‍ണമായും ബ്രാഹ്മണവല്‍ക്കരിക്കാനും തന്ത്രിയെ ചുമതലപ്പെടുത്താനുമുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം അപലപനീയമാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ പ്രസംഗത്തില്‍ ബ്രാഹ്മണത്തോടു കാണിച്ച കൂറ് ഇവിടെ പ്രസക്തമാണ്. ഇത് എതിര്‍ക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top