ശബരിമലയിലെ ക്രമക്കേട് : ഹരജി ഫയലില്‍ സ്വീകരിച്ചുതിരുവനന്തപുരം: ശബരിമലയിലേക്ക് സാധനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടത്തിയ കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ഹരജി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് പത്തനംതിട്ട സ്വദേശി എം ആര്‍ ബൈജു ഹരജി നല്‍കിയത്.ഒരുകോടി എണ്‍പത്തി ഏഴ് ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഹരജിയിലെ ആരോപണം. 2013-15 മകരവിളക്ക് സമയത്ത് പാത്രങ്ങളും സാധനങ്ങളും വാങ്ങിയതില്‍ കൃത്യമായി ബില്ലുകള്‍ തയ്യാറാക്കി സാമ്പത്തിക ക്രമക്കേട് നടത്തി. ശ്രീ മുരുകന്‍ എന്ന ഇല്ലാത്ത ഏജന്‍സി വഴി സാധനങ്ങള്‍ വാങ്ങിയതായി കണക്കുകള്‍ കാണിച്ചുവെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണര്‍, സെക്രട്ടറി വി എസ് ജയകുമാര്‍, ദേവസ്വം ബോര്‍ഡ് ഓഡിറ്റ് അസി. സെക്രട്ടറി ടി കെ പ്രസാദ് എന്നിവരാണ് എതിര്‍കക്ഷികള്‍.

RELATED STORIES

Share it
Top