ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

തൃശ്ശൂര്‍: മോട്ടോര്‍ വാഹന തൊഴിലാളികള്‍ നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ വാഹന ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് കണക്കിലെടുത്ത് നടത്താനിരുന്ന പണിമുടക്കാണ് പിന്‍വലിച്ചത്. നേരത്തെ ജനുവരി ആറിന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചത്.ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിക്കാനുള്ള തീരുമാനം. മോട്ടോര്‍ വാഹന തൊഴിലാളി സംഘടനകള്‍ കഴിഞ്ഞ ദിവം വാര്‍ത്താ സമ്മേളനം നടത്തിയാണ് പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചത്.

RELATED STORIES

Share it
Top