ശക്തമായ നടപടിയെടുക്കണം: കാംപസ് ഫ്രണ്ട്

തൃശൂര്‍: ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിപ്പിച്ച സംഭവത്തില്‍ മാനേജ്‌മെന്റിനെതിരെയും അധ്യാപകര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കണമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുര്‍ഷിദ് ചേലക്കര ആവശ്യപ്പെട്ടു. വിദ്യാഭ്യാസമന്ത്രിയുടെ സ്വന്തം ജില്ലയിലെ ഒരു എയ്ഡഡ് സ്‌കൂളില്‍ നടന്ന സംഭവത്തില്‍ മന്ത്രി ഇടപെടണമെന്നും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കൂളില്‍ വിദ്യാര്‍ഥികളില്‍ ഹൈന്ദവ ആചാരം അടിച്ചേല്‍പ്പിച്ചിട്ടും സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ മൗനത്തിലാണ്. മറ്റൊരാളുടെ കാലില്‍ തൊട്ടു വണങ്ങുന്നത് മുസ്‌ലിം മതവിശ്വാസത്തിനും എതിരാണ്. എന്നാല്‍ ഒരാളുടെ വിശ്വാസം അതില്ലാത്തവന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധവും വ്യക്തി സ്വാതന്ത്ര്യത്തിന്റെ മേലിലുള്ള ഇടപെടലുമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top