ശക്തമായ തെളിവില്ലാതെ ഒരു സംഘടനയെയും നിരോധിക്കാനാവില്ല: കേന്ദ്രമന്ത്രി

കൊച്ചി: ശക്തമായ തെളിവുകളില്ലാതെ പോപുലര്‍ ഫ്രണ്ടെന്നല്ല ഒരു സംഘടനയെയും നിരോധിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംഘടനയെ നിരോധിക്കുന്നത് തെളിവുകളുടെയും ശക്തമായ കാരണങ്ങളുടെയും അടിസ്ഥാനത്തിലാണ്.
അഭിമന്യു വധക്കേസില്‍ കേരള സര്‍ക്കാരിന്റെ നടപടികള്‍ അനുമോദനാര്‍ഹമാണ്. ഒരു സംഘടനയെയും വ്യക്തിയെയും ജനങ്ങളുടെയും രാജ്യത്തിന്റെയും സുരക്ഷിതത്വത്തിനു ഹാനികരമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്. കേരളത്തിലെ ബിജെപി രാഷ്ട്രീയ അക്രമത്തിന്റെ ഇരയാണ്.
കേരളത്തില്‍ അതിക്രമം നടത്തുന്നത് ചില പാര്‍ട്ടികളാണ്. ജനങ്ങള്‍ ഇതില്‍ കാലാകാലം മിണ്ടാതിരിക്കില്ല. അക്രമം ഇല്ലാതാക്കാന്‍ ഇടതു സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും  റിജിജു പറഞ്ഞു.

RELATED STORIES

Share it
Top