ശക്തമായ കാറ്റിലും ഒഴുക്കിലുംപെട്ട് പൊന്നാനിയില്‍ 15ഓളം വള്ളങ്ങള്‍ കടലിലേക്ക് ഒഴുകിപ്പോയി

പൊന്നാനി: ശക്തമായ കാറ്റിലും ഒഴുക്കിലുംപെട്ട് പൊന്നാനി തീരത്ത് നങ്കൂരമിട്ട പതിനഞ്ചോളം ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി. പൊന്നാനി അഴിമുഖത്ത്  നങ്കൂരമിട്ട മത്സ്യബന്ധന ബോട്ടുകളാണ് വീശിയടിച്ച കാറ്റില്‍  കടലിലേക്ക് ഒഴുകിപ്പോയത്. ബോട്ടുകള്‍ പുഴയിലെ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു.വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലര്‍ച്ചെയുമായാണ് സംഭവം. കടല്‍ ക്ഷോഭം രൂക്ഷമായതിനാല്‍ ബോട്ടുകള്‍ തിരിച്ചെത്തിക്കാന്‍ കഴിയുന്നില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ചില വള്ളങ്ങള്‍ കരയിലെ ഭിത്തിയിലിടിച്ച് തകര്‍ന്നിട്ടുമുണ്ട്.

RELATED STORIES

Share it
Top