വ്രതശുദ്ധിയുടെ ആത്മനിര്‍വൃതിയില്‍ പെരുന്നാള്‍ ആഘോഷിച്ചു

കോഴിക്കോട്: ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശ്വാസ പരിശുദ്ധിയുടേയും കഠിനമായ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ നഗരത്തില്‍ ബീച്ചില്‍ നടത്താറുള്ള ഈദ്ഗാഹ് നടന്നില്ല. പകരം പള്ളികളിലും ഹാളുകളിലുമായിരുന്നു രാവിലെ പെരുന്നാള്‍ നമസ്‌കാരം നടന്നത്. നഗരത്തിലെ മസ്്ജിദുകളില്‍ പ്രാര്‍ഥനാചടങ്ങുകള്‍ക്ക് നല്ല തിരക്കായിരുന്നു. കോഴിക്കോടിനടുത്ത കാപ്പാട് വ്യാഴാഴ്ച സന്ധ്യ മയങ്ങിയതോടെ മാസപ്പിറവി പ്രത്യക്ഷപ്പെട്ടു. ഈദുല്‍ ഫിത്വര്‍ പ്രഖ്യാപനം വന്നതോടെ വീടുകള്‍ പെരുന്നാളാഘോഷത്തിന്റെ തിരക്കിലായി. രാവേറും ചെല്ലുംവരെയും നഗരവും നാടും പെരുന്നാള്‍ രാവിന്റെ ആഹ്ലാദത്തിലമര്‍ന്നു. നിപാ വൈറസിനെ തുടര്‍ന്നും പിന്നീട് കടന്നു വന്ന പ്രകൃതി ദുരന്തത്തിലും മരണം വരിച്ചവരെ ഓര്‍ത്തു കൊണ്ടായിരുന്നു പ്രാര്‍ഥനകള്‍ നടന്നത്.

RELATED STORIES

Share it
Top