വ്രതശുദ്ധിയിലൂടെ മൂല്യങ്ങള്‍ വീണ്ടെടുക്കുക: ഇമാംസ് കൗണ്‍സില്‍

തിരുവനന്തപുരം: റമദാനിന്റെ പേരില്‍ സംഘപരിവാര സഹയാത്രികര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സൗഹൃദം പങ്കുവയ്ക്കുന്നത് റമദാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന പവിത്രമായ മാനവിക മൂല്യ സങ്കല്‍പങ്ങളെ പരിഹാസ്യമാക്കലാണെന്നും  അത്തരം പ്രവണതകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സംഘടനകളും മഹല്ലുകളും കൂട്ടായ്മകളും ആര്‍ജവം കാണിക്കണമെന്നും ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഹിംസാത്മകമായ ഹിന്ദുത്വ രാഷ്ട്രീയം ജനാധിപത്യത്തിന്റെ പഴുതിലൂടെ രാജ്യത്തിന്റെ ഭരണ നിയന്ത്രണം ഏറ്റെടുത്തു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സംഘപരിവാരത്തിന്റെ മുഖംമൂടി തുറന്നു കാണിക്കേണ്ടത് മനുഷ്യ സ്‌നേഹത്തിന്റെ ഭാഗമാണ്. അതിനാല്‍, സംഘപരിവാര സഹയാത്രികര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കുന്നത് പോലുള്ള പ്രവണതകളില്‍ നിന്ന് വിട്ടു നില്‍ക്കണം.
ഭക്ഷണ നിയന്ത്രണവും പഠന മനനങ്ങളും കര്‍മോല്‍സുകതയുമാണ് റമദാനിന്റെ പ്രത്യേകതയെന്നിരിക്കേ  നോമ്പുതുറയുടെ പേരില്‍ നടത്തുന്ന ധൂര്‍ത്തും ദുര്‍വ്യയവും അവസാനിപ്പിച്ച് ലാളിത്യത്തിലേക്ക് തിരിച്ചു പോവേണ്ടതുണ്ട്. പണക്കൊഴുപ്പ് പ്രകടിപ്പിക്കുന്ന ധൂര്‍ത്തന്‍ നോമ്പുതുറകള്‍ ബഹിഷ്‌കരിക്കുകയും ക്രിയാത്മകമായ സഹജീവി സ്‌നേഹം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യണം. സ്ത്രീകള്‍ക്ക് ആരാധനകള്‍ക്കും പഠനത്തിനും സൗകര്യം ലഭിക്കത്തക്ക വിധത്തില്‍ ഭക്ഷ്യ വിഭവങ്ങള്‍ പരിമിതപ്പെടുത്തണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രകൃതിയെ സാരമായി ബാധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായി ഒഴിവാക്കേണ്ടതുണ്ടെന്നും ഇമാംസ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top