വ്രതമനുഷ്ഠിച്ച യുവതിയെ ചവിട്ടിയ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍റായ്പൂര്‍: റമദാന്‍ വ്രതമനുഷ്ഠിച്ച സിറ്റി കോര്‍പറേഷന്‍ ഓഫിസ് ജീവനക്കാരിയെ മര്‍ദിച്ച കേസില്‍ സഹപ്രവര്‍ത്തകന്‍ ശരണപ്പയെ പോലിസ് അറസ്റ്റ് ചെയ്തു. റമദാന്‍ വ്രതമനുഷ്ഠിച്ച് ശനിയാഴ്ച ജോലിക്കെത്തിയ നസ്രീന്‍ എന്ന യുവതിയെയാണ് ശരണപ്പ നേരം വൈകിയെത്തി എന്നാരോപിച്ച് ചിവിട്ടിയത്. ഇതെ തുടര്‍ന്ന് നസ്രീന്‍ റായ്പൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നസ്രീന്‍ സിന്ധാനൂര്‍ കോര്‍പറേഷന്‍ ഓഫിസില്‍ സ്ഥിര ജീവനക്കാരിയാണ്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നയാളാണ് ശരണപ്പ. നസ്രീന്‍ പരാതി നല്‍കിയ ശേഷമാണ് ഓഫിസിലുള്ളവര്‍ ഈ വിവരം അറിയുന്നത്.മുന്‍പും ശരണപ്പയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നസ്രീന്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

RELATED STORIES

Share it
Top